അഞ്ജുശ്രീയുടെ മരണം കുഴിമന്തി  കഴിച്ചത് മൂലമല്ലെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്


 

കാസര്‍കോട്ടെ അഞ്ജുശ്രീയുടെ മരണം കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരണകാരണം കരള്‍ പ്രവര്‍ത്തനരഹിതമായതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

അഞ്ജുവിന്റെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതിലും പരിശോധന നടത്തും. ഭക്ഷണത്തില്‍ നിന്നുള്ള വിഷമല്ലെന്ന് ഫോറന്‍സിക് സര്‍ജന്റെ നിഗമനം.

 മഞ്ഞപ്പിത്തം ബാധിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.വിഷം കരളിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചെന്നും നിഗമനമുണ്ട്. 

കൂടുതല്‍ പരിശോധനക്കായി ആന്തരികാവയവങ്ങള്‍ രാസപരിശോധനക്ക് അയച്ചു. ഏത് വിഷമാണെന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണിത്.

 മംഗലാപുരത്തെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയാണ് അഞ്ജുശ്രീ. ക്രിസ്തുമസ് അവധിക്കും പുതുവത്സര അവധിക്കുമായി വീട്ടില്‍ വന്നതായിരുന്നു .

ഡിസംബർ 31നാണ് അഞ്ജുശ്രീ അൽറോമാന്‍സിയ ഹോട്ടലിൽ നിന്ന് ഓൺലൈനായി കുഴി മന്തി വാങ്ങി കഴിച്ചത്. ദേഹാസ്വാസ്ഥ്യം തോന്നിയതിന് പിന്നാലെ അഞ്ജുശ്രീയും കുടുംബവും ചികിത്സ തേടിയിരുന്നു. ശനിയാഴ്ച രാവിലെയാണ് മംഗളൂരുവിലെ ആശുപത്രിയിൽ അഞ്ജുശ്രീ മരണത്തിന് കീഴടങ്ങിയത്.

Tags

Below Post Ad