വിവാഹത്തലേന്ന് പ്രതിശ്രുത വധു കുഴഞ്ഞുവീണ് മരിച്ചു | KNews


 

പെരിന്തല്‍മണ്ണ: വിവാഹ തലേന്ന് ഫോട്ടോ എടുക്കുന്നതിനിടെ പ്രതിശ്രുത കുഴഞ്ഞു വീണു മരിച്ചു. പതാക്കര സ്‌കൂള്‍പടിയിലെ കിഴക്കേതില്‍ മുസ്തഫയുടെയും സീനത്തിന്റെയും മകള്‍ ഫാത്തിമ ബത്തൂല്‍ (19) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിവാഹ തലേദിവസം ഫോട്ടോ എടുത്തു കൊണ്ടിരിക്കുമ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. രണ്ടാഴ്ച മുൻപായിരുന്നു ഇവരുടെ നിക്കാഹ് കഴിഞ്ഞത്.

മൂർക്കാനാട് സ്വദേശിയുമായുള്ള വിവാഹം ഇന്നു നടക്കാരിക്കെയാണു കടുംബങ്ങളെ കണ്ണീരിലാഴ്ത്തി വധുവിന്റെ വിയോഗം.

മൃതദേഹം ഇഎംഎസ് ആശുപത്രി മോർച്ചറിയിൽ.ശ​നി​യാ​ഴ്ച ഖ​ബ​റ​ട​ക്കം നട​ക്കും.

Below Post Ad