കുന്നംകുളം : സ്ത്രീയെ പൊതുസ്ഥലത്ത് മർദിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ.
കുന്നംകുളം ചിറ്റഞ്ഞൂർ സ്രാമ്പിക്കൽ വീട്ടിൽ ശരത് ബാബുവിനെയാണ് (38) എരുമപ്പെട്ടി എസ്.ഐ. ടി.സി അനുരാജ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ചിറമനേങ്ങാട് റോയൽ എൻജിനീയറിങ് കോളജിന് സമീപമാണ് സംഭവം. കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം ലഭിച്ചു.