പെരുമ്പിലാവ് : അക്കിക്കാവ് ബുള്ളറ്റും ടോറസ് ലോറിയും കൂട്ടിയിടിച്ച്ണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു.കോതച്ചിറ സ്വദേശി പുഷ്കോത്ത് വീട്ടിൽ 21 വയസ്സുള്ള മനുവാണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന സുഹൃത്തും അയൽവാസിയുമായ കോതച്ചിറ കുറുപ്പത്ത് വീട്ടിൽ അനിൽകുമാറിന്റെ മകൻ 19 വയസ്സുള്ള ആദർശിനെ ഗുരുതര പരിക്കുകളോടെ തൃശ്ശൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇന്ന് രാവിലെ 6.45ന്നാണ് അപകടമുണ്ടായത് .കോതച്ചിറ ഭാഗത്ത് നിന്നും അക്കിക്കാവ് ഭാഗത്തേക്ക് വരികയായിരുന്ന ബുള്ളറ്റും അക്കിക്കാവ് ഭാഗത്ത് നിന്നും പോവുകയായിരുന്ന ടോറസ് ലോറിയുമാണ് അപകടത്തിൽപ്പെട്ടത്
അപകടത്തിൽ പരിക്കേറ്റ ഇരുവരേയുo ആദ്യം പെരുമ്പിലാവ് അൻസാർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും മനു മരണപ്പെട്ടിരുന്നു ഗുരുതരമായി പരിക്കേറ്റ ആദർശിനെ തൃശൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അക്കിക്കാവ് സ്കൂൾ ഹയർസെക്കൻഡറി വിദ്യാർത്ഥിയായ ആദർശിനെ വിനോദയാത്ര പോകുന്നതിനായി സ്കൂളിൽ സ്കൂളിൽ എത്തിക്കാൻ വന്നതായിരുന്നു.
അക്കിക്കാവിൽ ടോറസ് ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ജനുവരി 14, 2023
Tags