പെരുമ്പിലാവ് :കടവല്ലൂർ കല്ലുംപുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു.ചാലിശ്ശേരി സ്വദേശി ചീരൻ വീട്ടിൽ ബാബു (58) ആണ് മരിച്ചത്.
കല്ലുംപുറം സെന്ററിൽ ഇന്ന് കാലത്ത് 9.30 നാണ് സംഭവം.അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളിലേക്കും ഒരു ഓട്ടോറിക്ഷയിലേക്കും ഇടിച്ച് കയറി.
അപകടത്തിൽ ഒരു കാൽനട യാത്രക്കാരി കല്ലുംപുറം സ്വദേശി പ്രഭാകന്റെ ഭാര്യ സുബിതക്ക് (42)പരിക്കേറ്റു