കെഎസ്ആര്‍ടിസി ബസില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ അതിക്രമം; കണ്ടക്ടറെ പട്ടാമ്പിയില്‍വെച്ച് പൊലീസ് പിടികൂടി

 


ഒറ്റപ്പാലം: കെഎസ്ആര്‍ടിസി ബസില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ അതിക്രമം. ഈസ്റ്റ് ഒറ്റപ്പാലത്തുവെച്ചാണ് അതിക്രമമുണ്ടായത്. സംഭവത്തില്‍ ബസ് കണ്ടക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ പരാതിയില്‍ ഒറ്റപ്പാലം പൊലീസ് കേസെടുത്തിട്ടുണ്ട്. 

ഇന്നലെ രാത്രി കോയമ്പത്തൂര്‍-ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ബസിലാണ് പെണ്‍കുട്ടിക്കുനേരെ അതിക്രമമുണ്ടായത്. ഗുരുവായൂര്‍ സ്വദേശിയായ പെണ്‍കുട്ടിക്കുനേരെയായിരുന്നു അതിക്രമം. വിദ്യാര്‍ത്ഥിനി ഉടന്‍ തന്നെ പൊലീസിന്റെ ഔദ്യോഗിക നമ്പറില്‍ വിളിച്ച് പരാതിപ്പെടുകയായിരുന്നു. പട്ടാമ്പിയില്‍വെച്ചാണ് കണ്ടക്ടറെ പൊലീസ് പിടികൂടിയത്.



Below Post Ad