സ്വർണവില സർവകാല റെക്കോഡിൽ | KNews


 

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവൻ വില 42,000 രൂപ കടന്നു. പവന് 280 രൂപ കൂടി 42,160 രൂപയിലെത്തി. ഗ്രാമിന് 35 രൂപ വർധിച്ച് 5,270 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 

ജനുവരി 20 മുതൽ തുടർച്ചയായ നാലു ദിവസം സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. 41,880 ആയിരുന്നു പവൻ വില. ജനുവരി രണ്ടിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 40,360 രൂപ രേഖപ്പെടുത്തി.


2020 ആഗസ്റ്റിലാണ് മുമ്പ് സ്വർണവില സർവകാല റെക്കോഡായ 42,000 രൂപയിൽ എത്തിയത്. അന്ന് ഒരു ഗ്രാം സ്വർണത്തിന് 5,250 രൂപയായിരുന്നു വില. 

50 വർഷത്തെ സ്വർണ വില പരിശോധിക്കുകയാണെങ്കിൽ ലോകത്ത് മറ്റൊരു വസ്തുവിനും ലഭിക്കാത്ത വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര സ്വർണ വില 1934 ഡോളറും ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 81.63ലുമാണ്.

Tags

Below Post Ad