ഒറ്റപ്പാലം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് സലാലയിൽ നിര്യാതനായി


 

സലാല: ഹൃദയാഘാതത്തെ തുടർന്ന്  ഒറ്റപ്പാലം മണ്ണൂർ സ്വദേശി കളത്തിൽ അഷറഫ് ( 47 ) സലാലയിൽ നിര്യാതനായി.

തിങ്കളാഴ്ച വൈകുന്നേരത്തോടെ അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ എത്തിച്ചിരുന്നു.

ഹൃദയ സംബന്ധമായ ചികിത്സ കഴിഞ്ഞ് ഇദ്ദേഹം നാട്ടിൽ നിന്ന് ആറ് മാസം മുമ്പാണ് സലാലയിലെത്തിയത്. വർഷങ്ങളായി ഔഖത്തിൽ കൃഷിത്തോട്ടം നടത്തി വരികയാണ്.

ഭാര്യ: സുനീറ. മക്കൾ: സുൽത്താന, സുൽഫാന, ജന്ന, മുഹമ്മദ് മുസ്തഫ. നിയമ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Below Post Ad