പാലക്കാട് ജില്ലയിലെ മികച്ച വില്ലേജ് ഓഫീസർ ; പരുതൂർ വില്ലേജ് ഓഫീസർ ജെസി ചാണ്ടി


 

പാലക്കാട് ജില്ലയിലെ മികച്ച വില്ലേജ് ഓഫീസർക്കുള്ള സംസ്ഥാന പുരസ്കാരത്തിന് പരുതൂർ വില്ലേജ് ഓഫീസർ ജെസി ചാണ്ടി അർഹയായി. 

ഇടുക്കി തൊടുപുഴ സ്വദേശിയായ ജെസി ചാണ്ടി നാലുമാസം മുമ്പാണ് പരുതൂർ വില്ലേജിൽ ഓഫീസറായി ചാർജ് എടുത്തത്.കോട്ടയം മീനച്ചിൽ താലൂക്ക്, തീക്കോയി വില്ലേജ് ഓഫീസ്,  തിരുവേഗപ്പുറ വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.  

മികച്ച ഓഫീസ് പ്രവർത്തനം, കെട്ടിടസൗകര്യങ്ങൾ,  റവന്യൂ വരുമാനം തുടങ്ങി അനേകം മാനദണ്ഡങ്ങൾ പരിഗണിച്ചാണ് മേൽ പുരസ്കാരം. 

സന്തോഷ് ജോസഫ് ആണ് ഭർത്താവ്.  എമിൽ, എർവിൻ, മീവൽ എന്നിവർ മക്കൾ

Below Post Ad