അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി പാലക്കാട്ട്കാരൻ


 

വാഷിംഗ്ടണ്‍: 2024 ല്‍ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി അമേരിക്കൻ മലയാളി. 

പാലക്കാട് വേരുകളുള്ള വിവേക് രാമസ്വാമിയാണ് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയാകുന്നത്.
അമേരിക്കയിൽ ടെക് സംരംഭകനായ രാമസ്വാമി സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമാണ്.

അടുത്ത വർഷമാണ് അമേരിക്കയിൽ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. വിവേക് അടക്കം റിപ്പബ്ലിക്ക് പാർട്ടിയിൽ നിന്നും മൂന്ന് പേർ ഇതുവരെ പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു കഴിഞ്ഞു.

37 കാരനായ രാമസ്വാമിയുടെ മാതാപിതാക്കൾ വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ നിന്നും യു.എസിലേക്ക് കുടിയേറിവരാണ്. ഓഹിയോയിലെ ജനറൽ ഇലക്ട്രോണിക് പ്ലാന്റിലാണ് വിവേക് ജോലി ചെയ്തിരുന്നത്.

ഫോക്‌സ് ന്യൂസിൽ സംപ്രേഷണം ചെയ്യന്ന ടക്കർ കാൾസൺ അവതരിപ്പിക്കുന്ന തത്സമയ പരിപാടിയിലാണ് അദ്ദേഹം സ്ഥാനാർത്ഥിത്വം സംബന്ധിച്ച വാർത്ത സ്ഥിരീകരിച്ചത്.

രാജ്യത്തിന് നഷ്ടപ്പെട്ട മെറിറ്റ് തിരികെ പിടിക്കുകയും രാജ്യം ചൈനയെ ആശ്രയിക്കുന്നത് അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടഅമേരിക്കയെ ഞാൻ ഒന്നാമതെത്തിക്കും. എന്നാൽ അതിനായി അമേരിക്ക എന്താണെന്ന് നമ്മൾ വീണ്ടും കണ്ടെത്തണം.

ചൈനയുടെ ഉയർച്ചയടക്കമുള്ള ബാഹ്യമായ വെല്ലുവിളികളാണ് രാജ്യം നേരിടുന്നത്. നമ്മുടെ ജീവിതത്തിന്റെ ഓരോ അണുവിലും അമേരിക്കക്ക് അതിന്റെ ആത്മാവ് തിരികെ ലഭിക്കേണ്ടതിന്റെ ആവശ്യകത വലുതാണെന്ന് ഞാൻ മനസിലാക്കുന്നു. അമേരിക്കൻ ജീവിതത്തിന്റെ ഓരോ ശ്വാസത്തിലും അത് ഓർത്തുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags

Below Post Ad