പട്ടാമ്പി നേർച്ചയോടനുബന്ധിച്ച് പട്ടാമ്പി നഗരസഭാ പരിധിയിൽ മാർച്ച് നാല്, അഞ്ച് തീയതികളിൽ രാവിലെ 6 മുതൽ രാത്രി 10 വരെ മദ്യവില്പന നിരോധിച്ച് കളക്ടർ ഉത്തരവിട്ടു.
പാലക്കാട് ജില്ലയിലെ മൂന്ന് പ്രധാന ഉത്സവങ്ങൾ നടക്കുന്ന സ്ഥലത്തും പരിസര പഞ്ചായത്തുകളിലും മദ്യവില്പന നിരോധിച്ചു.
പുതുശ്ശേരി വെടിയോടനുബന്ധിച്ച് പുതുശ്ശേരി, എലപ്പുള്ളി, മരുതറോഡ് ഗ്രാമപ്പഞ്ചായത്തു പരിധിയിൽ 27-ന് രാവിലെ ആറുമുതൽ രാത്രി 10വരെയാണ് ഡ്രൈ ഡേ പ്രഖ്യാപിച്ചത്.
മണപ്പുള്ളിക്കാവുവേലയോടനുബന്ധിച്ച് മാർച്ച് രണ്ടിന് രാവിലെ ആറുമുതൽ രാത്രി 10 വരെ പാലക്കാട് നഗരസഭയിലും കണ്ണാടി-മരുതറോഡ് ഗ്രാമപ്പഞ്ചായത്തിലും ഡ്രൈ ഡേ ആയിരിക്കും.
കെ ന്യൂസ്