ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട  വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച പ്രതികൾ അറസ്റ്റിൽ


 

തൃശൂർ: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ആറിലും എട്ടിലും പഠിക്കുന്ന വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച പ്രതികൾ അറസ്റ്റിൽ. മുറ്റിച്ചൂർ പുലാമ്പുഴ കടവിലുള്ള കാട്ടുതിണ്ടിയിൽ നീരജ് (18), പടിയം പത്യാല അമ്പലത്തിനു സമീപം വാടയിൽ വിഷ്ണു (19) എന്നിവരാണ് പിടിയിലായത്.

ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രതികൾ പെൺകുട്ടികളുമായി സൗഹൃദത്തിലായത്. തുടർന്ന് കുട്ടികളെ പുലാമ്പുഴ കടവിലുള്ള നീരജിന്‍റെ വീട്ടിൽ കൊണ്ടുവന്നും മറ്റ് സ്ഥലങ്ങളിൽ എത്തിച്ചും പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു.

വിദ്യാർഥിനികളുടെ രക്ഷിതാക്കളുടെ പരാതിയിലാണ് കേസെടുത്തത്. ഇതിന് പിന്നാലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Below Post Ad