പട്ടാമ്പി നേർച്ച കേരളത്തിൻ്റെ ടൂറിസം മാപ്പിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പട്ടാമ്പി എം എൽ എ മുഹമ്മദ് മുഹസിൻ ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ കണ്ട് ആവശ്യപ്പെട്ടു.
109-ാം പട്ടാമ്പി നേർച്ച മാർച്ച് 5ന് ഞായറാഴ്ച ആഘോഷിക്കും. മുരളീധരൻ വേളേരി മഠം പ്രസിഡണ്ടായും, അലി പൂവ്വത്തിങ്കൽ ജനറൽ സെക്രട്ടറിയായും, കെ. വി. കബീറിനെ ട്രഷററായും സ്വാഗത സംഘം രൂപികരിച്ചു പ്രവർത്തനങ്ങൾ ആരംഭിച്ചു.
വള്ളുവനാടിൻ്റെ ദേശീയോത്സവമായി കൊണ്ടാടപ്പെടുന്ന പട്ടാമ്പി നേർച്ച നിളയുടെ തീര ഗ്രാമങ്ങൾക്ക് മറക്കാനാവാത്ത അനുഭൂതിയാണ് സമ്മാനിക്കുന്നത്.ആനകളും ആളുകളും ആത്മ ബന്ധം സ്ഥാപിക്കുന്ന അപൂർവ്വ കാഴ്ചയും ഇവിടെ ദൃശ്യമാണ്.
ഒരമ്മ പെറ്റ മക്കളെപോലെ ഒരു വലിയ ജന സഞ്ചയം വർഷം തോറും
ഒത്തു കൂടുകയും ഉത്സവം കണ്ടു നിർവൃതിയോടെ മടങ്ങുകയും വീണ്ടും അടുത്ത വർഷത്തിനു വേണ്ടി
കാത്തിരിക്കുകയും ചെയ്യുന്ന അപൂർവ്വതക്കും വള്ളുവനാടിന്റെ ദേശീയോത്സവം സാക്ഷ്യം വഹിക്കുന്നു.