ന്യുഡൽഹി: പത്താം തരം യോഗ്യതയുള്ളവരെ തപാൽവകുപ്പ് വിളിക്കുന്നു.കേന്ദ്ര തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക്, ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, അസിസ്റ്റൻ്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ വിഭാഗങ്ങളിലാണ് അവസരം
കേരളത്തിലെ 2462 ഒഴിവുകൾ
ആലപ്പുഴ, ആലുവ, കോഴിക്കോട്, കണ്ണൂർ, ചങ്ങനാശ്ശേരി, എറണാകുളം, ഇടുക്കി, ഇരിങ്ങാലക്കുട, കാസർകോട്, കോട്ടയം, ലക്ഷദ്വീപ്, മഞ്ചേരി, മാവേലിക്കര, ഒറ്റപ്പാലം, പാലക്കാട്, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, തലശ്ശേരി, തിരൂർ, തിരുവല്ല, തൃശൂർ, വടകര.
യോഗ്യത : പത്താം തരം
മാത്തമാറ്റിക്സ്, ഇംഗ്ലീഷ് ഉൾപ്പെട്ട പത്താം ക്ലാസ്സ് ജയം.
പത്താം ക്ലാസ്സ് വരെ പ്രാദേശിക ഭാഷ നിർബന്ധം അല്ലെങ്കിൽ ഇലക്ടീവ് വിഷയമായി പഠിച്ചിരിക്കണം.
സൈക്കിൾ ചവിട്ടാൻ അറിയണം.
കമ്പ്യൂട്ടർ പരിജ്ഞാനവും വേണം
അപേക്ഷിക്കേണ്ട വിധം
https://indiapostgdsonline.gov.in/ രജിസ്റ്റർ ചെയ്യണം.
രജിസ്‌ട്രേഷൻ നമ്പർ ലഭിച്ച ശേഷം ഓൺലൈനായി അപേക്ഷിക്കാം.
ഓൺലൈനായി അപേക്ഷിക്കുന്ന സമയത്ത് .jpg/ .jpeg ഫോർമാറ്റിൽ ഫോട്ടോയും ഒപ്പും സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം.
ഫോട്ടോ 50 കെ ബി, ഒപ്പ് 20 കെ ബി സൈസിൽ കൂടരുത്.
കേന്ദ്ര തപാൽവകുപ്പ് പത്താം ക്ലാസുകാരെ വിളിക്കുന്നു | KNews
ഫെബ്രുവരി 01, 2023
Tags