എസ്എസ്എൽസി പരീക്ഷ മാർച്ച് 9ന് | KNews


 

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ മാർച്ച് 9ന് ആരംഭിക്കും. 

ഫലം മെയ് രണ്ടാം വാരം വരും. ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 10 മുതൽ ആരംഭിക്കും. മൂല്യനിർണയം ഏപ്രിൽ 3ന് നടക്കും. ( sslc exam from march 9 )

2960 പരീക്ഷാ കേന്ദ്രങ്ങളിലായാണ് എസ്എസ്എൽസി പരീക്ഷ നടക്കുന്നത്. മാർച്ച് 29 വരെയാണ് പരീക്ഷ. 

2023 പരീക്ഷാ കേന്ദ്രങ്ങളാണ് ഹയർ സെക്കൻഡറി പരീക്ഷയ്ക്കുള്ളത്. 4,25,361 പേർ പ്ലസ് വൺ പരീക്ഷ എഴുതും. 4,42,067 പേർ പ്ലസ്ടു പരീക്ഷ എഴുതും. മാർച്ച് 10 മുതൽ 30 വരെയാണ് പരീക്ഷ. ഏപ്രിൽ 3 മുതൽ മൂല്യനിർണയം ആരംഭിക്കും.

Below Post Ad