അബുദാബി: അബുദാബിയിൽ ചങ്ങരംകുളം സ്വദേശിയായ യുവാവ് ബന്ധുവിന്റെ കുത്തേറ്റ് മരിച്ചു. ചങ്ങരംകുളം സ്വദേശി യാസിർ (38) ആണ് കൊല്ലപ്പെട്ടത്.
മുസഫ വ്യവസായ മേഖലയിലെ സ്വന്തം ബിസിനസ് സ്ഥാപനത്തിൽവച്ചായിരുന്നു കുത്തേറ്റത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പണവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന.
യാസർ നടത്തുന്ന കളർ വേൾഡ് ഗ്രാഫിക്സ് ഡിസൈനിങ്ങിലേക്ക് രണ്ടു മാസം മുൻപാണ് ബന്ധുവായ മുഹമ്മദ് ഗസാനിയെ ജോലിക്കായി കൊണ്ടുവന്നത്. മുഹമ്മദ് ഗസാനി കൂടുതൽ പണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് തർക്കം ഉണ്ടായതെന്നും ഇയാൾ യാസിറിനെ കുത്തുകയായിരുന്നുവെന്നും സുഹൃത്തുക്കൾ പറഞ്ഞു.
രണ്ടു ദിവസം മുൻപും ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നെന്നാണ് സൂചന. ചങ്ങരംകുളം സ്വദേശി അബ്ദുൽഖാദറിന്റെയും ഖദീജകുട്ടിയുടെയും മകനാണ് കൊല്ലപ്പെട്ട യാസിർ. ഭാര്യ റംല ഗർഭിണിയാണ്. രണ്ടു മക്കളുണ്ട്.
അബൂദാബിയിൽ ബന്ധുവിന്റെ കുത്തേറ്റ് ചങ്ങരംകുളം സ്വദേശി കൊല്ലപ്പെട്ടു | KNews
മാർച്ച് 04, 2023