തൃശൂർ കാർ ഷോറൂമിൽ വൻതീപിടിത്തം; കാറുകൾ കത്തിനശിച്ചു


 

തൃശൂർ• തൃശൂർ കുട്ടനല്ലൂരിലെ കാർ ഷോറൂമിൽ വൻതീപിടിത്തം. അഗ്നിരക്ഷാസേനയുടെ ആറോളം യൂണിറ്റുകൾ തീയണയ്ക്കാൻ ശ്രമിക്കുന്നു. 

ഒരു ഘട്ടത്തിൽ തീ ആളിപ്പടർന്നിരുന്നു. ഭാഗികമായി തീ നിയന്ത്രണ വിധേയമായി. എന്നാൽ കനത്ത പുക ഉയർന്നിട്ടുണ്ട്.. ചില വാഹനങ്ങൾ കത്തിനശിച്ചു. കൂടുതൽ വാഹനങ്ങൾ കത്തുന്നതിനു മുൻപ് അവ സ്ഥലത്തുനിന്നു മാറ്റാനായി.

സർവീസ് സെന്ററിന്റെ ഭാഗത്തുനിന്നാണ് തീ പടർന്നതെന്നാണു വിവരം. സുരക്ഷാ ജീവനക്കാരാണ് ആദ്യം തീ പടർന്നത് കണ്ടെത്തിയത്. 

ഇവർ ഉടൻതന്നെ വിവരം അറിയിച്ചതിനാൽ മറ്റു വാഹനങ്ങൾ പെട്ടെന്നു മാറ്റാനായി. അതേസമയം, സർവീസ് സെന്റർ കത്തിനശിച്ചു.

വാഹനങ്ങളുടെ സർവീസിനും മറ്റുമായി ഉപയോഗിക്കുന്ന ഓയിലുകൾ നിലത്ത് പരന്നു കിടക്കുന്നത് അഗ്നിരക്ഷാസേനാംഗങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. എത്ര വാഹനങ്ങൾ കത്തിനശിച്ചുവെന്നത് വ്യക്തമായിട്ടില്ല.

Below Post Ad