ഷൊർണൂർ സ്വദേശി ജിസാനിൽ കുഴഞ്ഞുവീണു മരിച്ചു


 

റിയാദ്: സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ നഗരസമായ ജീസാനിൽ ഷൊർണൂർ സ്വദേശി കുഴഞ്ഞുവീണു മരിച്ചു.

ഷൊർണൂർ സ്വദേശി ചന്ദ്രൻ (56) ആണ് ജിസാന് നഗരത്തിന് സമീപം സാംതയിൽ മരിച്ചത്. ജോലി കഴിഞ്ഞു സുഹൃത്തിന്റെ കൂടെ സാംതയിലേക്ക് വരുമ്പോൾ പഴയ സിഗ്നലിന് സമീപം കുഴഞ്ഞു വീഴുകയായിരുന്നു. 

സാംത അൽ ബിനാ ബ്ലോക്ക്‌ കമ്പനിയിലെ വർക്ക്‌ ഷോപ്പ് ജീവനക്കാരനായിരുന്നു. മൃതദേഹം സാംത ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Below Post Ad