പൊന്നാനി: ബീച്ചിലെത്തുന്ന ദമ്പതികളെ ആക്രമിച്ച് മൊബൈൽ കവർന്ന കേസിലെ മുഖ്യപ്രതികളിലൊരാൾ പിടിയിലായി. പൊന്നാനി അഴീക്കൽ സ്വദേശി അജ്മലാണ് അറസ്റ്റിലായത്.
പൊന്നാനി കർമ റോഡിലും ബീച്ചിലും സന്ദർശനത്തിനെത്തുന്ന ദമ്പതികളെയും കമിതാക്കളെയും അക്രമിക്കുന്ന സംഘമാണ് ഇവർ.
പാലക്കാട് ജില്ലയിൽ നിന്ന് കർമ്മ പാതയിലേക്ക് ദമ്പതികളെ അക്രമിച്ച് ഈ സംഘം മുപ്പത്തി എട്ടായിരം രൂപ വിലയുള്ള മൊബൈൽ കവർന്നിരുന്നു. ഈ കേസിലാണ് അജ്മൽ ഇപ്പോൾ അറസ്റ്റിലായിട്ടുള്ളത്.
പൊന്നാനിയിലെ പൊതുസ്ഥലങ്ങളിൽ സന്ദർശനത്തിനെത്തുന്ന ദമ്പതികളെ അക്രമിക്കുന്നത് വർധിച്ചിരുന്നു.
സംഭവത്തിൽ പങ്കാളിയായ മുക്കാടി സ്വദേശി അൻസാറിനെ ഇനിയും പിടികിട്ടാനുണ്ട്.
പൊന്നാനി ബീച്ചിലെത്തുന്ന ദമ്പതികളെ അക്രമിച്ച് മൊബൈൽ കവർച്ച; മുഖ്യപ്രതി പിടിയിൽ
മാർച്ച് 02, 2023