പട്ടാമ്പി : സ്കൂളിലേക്ക് ഹാൾ ടിക്കറ്റ് വാങ്ങാൻ പോയ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു.
പെരുമുടിയൂർ ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിലെ +2 വിദ്യാർത്ഥി കൊണ്ടൂർക്കര പന്തപുലാക്കൽ വീട്ടിൽ മുഹമ്മദ് ആഷിഫ് (17) ആണ് മരിച്ചത്.
സ്കൂളിലേക്ക് ഹാൾ ടിക്കറ്റ് വാങ്ങാൻ റെയിൽവേ ലൈൻ മുറിച്ച് കടക്കുന്നതിന് ഇടയിലാണ് അപകടം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.