എടപ്പാൾ: ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക് യാത്രക്കാരെ വലച്ചു. കഴിഞ്ഞദിവസം ബസ് തൊഴിലാളികളും കാറുടമയും തമ്മിലുണ്ടായ അടിപിടിയിൽ ബസ് ജീവനക്കാർക്കെതിരെ കേസെടുത്ത നടപടിയിൽ പ്രതിഷേധിച്ചു കൊണ്ടാണ് മിന്നൽ പണിമുടക്ക് നടത്തുന്നത്.
ഓടാൻ തയ്യാറായി വന്ന ബസ്സുകളെ സമരക്കാർ തടഞ്ഞതോടെ ചങ്ങരംകുളം പോലീസ് എത്തി സ്ഥിതിഗതികൾ ശാന്തമാക്കി. ഒരു വിഭാഗം തൊഴിലാളികൾ സമരത്തിൽ ഉറച്ചു നിന്നതോടെ വിദ്യാർത്ഥികളടങ്ങുന്ന യാത്രക്കാർ ദുരിതത്തിലായി.
കഴിഞ്ഞദിവസം ബസ് തൊഴിലാളികളും കാറുടമയും തമ്മിലുണ്ടായ അടിപിടിയിൽ ബസ് ജീവനക്കാർക്കെതിരെ കേസെടുത്ത നടപടിയിൽ പ്രതിഷേധിച്ചു കൊണ്ടാണ് മിന്നൽ പണിമുടക്ക് നടത്തുന്നത്