ചിരിക്കാത്ത കണ്ടക്ടറെ ചിരിപ്പിച്ച് തൃത്താല വികെ കടവിലെ മിടുക്കികുട്ടി


 

തൃത്താല :താനെന്നും കയറുന്ന ബസ്സിലെ കണ്ടക്ടർ വലിയ ദേഷ്യക്കാരൻ ആണെന്നും. കുട്ടികളോടൊക്കെ കാർക്കശ്യത്തോടെയാണ് പെരുമാറുന്നതെന്നും തൃത്താല വികെ കടവിലെ ഫാത്തിമ തമന്ന.

എന്നാലങ്ങിനെ വിട്ടാലൊക്കില്ലല്ലൊ, ചിരിക്കാത്ത കണ്ടക്ടറെ ഒന്ന് ചിരിപ്പിക്കണമെന്ന് തീരുമാനിച്ച്‌, പുള്ളിയെ ഒന്ന് കാൻവാസിൽ പകർത്തണം എന്നും ആ ചിരി ഒന്ന് പകർത്തണമെന്നും തമന്ന തീരുമാനിച്ചു.

ഒരു ദിവസം കണ്ടക്ടറുടെ ചിത്രം വരച്ച് നൽകി. തമന്ന വരച്ച് നൽകിയ ചിത്രം കണ്ടു കണ്ടക്ടർ ഞെട്ടി, പതിയെ മാസ്കിനുള്ളിലൂടെ പുഞ്ചിരിച്ചു ആ കണ്ടക്ടർ,നാസർ ചിറ്റപ്പുറത്ത്

ചിത്രം വരച്ച്‌ സമ്മാനിച്ച് ആ സുന്ദര നിമിഷം വീഡിയോ എടുത്ത ഫാത്തിമ തമന്നയാണ് ഇപ്പോൾ നാട്ടിലെ ട്രൻഡിംഗ്‌

വീഡിയോ കാണാം :



Below Post Ad