ഹജ്ജിന്​ അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി | K News


 

കരിപ്പൂർ: കേന്ദ്ര ഹജ്ജ്​ കമ്മിറ്റി മുഖേന ഈ വർഷ​ത്തെ ഹജ്ജിന്​ അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. 

ഈ മാസം​ 20ന് വൈകീട്ട്​ അഞ്ചുവരെ അപേക്ഷിക്കാം. വെള്ളിയാഴ്ച അവസാനിക്കേണ്ട സമയപരിധിയാണ് നീട്ടിയത്​.

ഇതുവരെ സംസ്ഥാന ഹജ്ജ്​ കമ്മിറ്റിക്ക്​ 18,210 അപേക്ഷകളാണ്​ ലഭിച്ചത്​. ഇതിൽ പതിനായിരത്തോളം പേർക്ക്​ കവർ നമ്പർ നൽകിയിട്ടുണ്ട്​. ബാക്കിയുള്ളവർക്ക്​ വരുംദിവസങ്ങളിൽ നൽകും.

Below Post Ad