കൂടല്ലൂർ ഇ.പരമേശ്വരൻ കുട്ടി (ഉണ്ണിയേട്ടൻ ) അന്തരിച്ചു | KNews


 

കൂടല്ലൂർ : കൂടല്ലൂരിലെ സാമൂഹിക  സാംസ്ക്കാരിക രാഷ്ട്രീയ രംഗത്ത്
നിറ സാന്നിദ്ധ്യവും കൂടല്ലൂർ എം എസ് എം ഓഡിറ്റോറിയം ഉടമയുമായ  ഇ.പരമേശ്വരൻ കുട്ടി (ഉണ്ണിയേട്ടൻ ) അന്തരിച്ചു.

ആനക്കര സർവ്വീസ് സഹകര ബാങ്ക് ഡയറക്ടർ, ആനക്കര ഗ്രാമ പഞ്ചായത്ത് മെമ്പർ,സി.പിഐ എം മുൻ ബ്രാഞ്ച് സെക്രട്ടറി, കർഷക സംഘം വില്ലേജ് പ്രസിഡൻ്റ്, പ്രാഥമിക കാർഷിക വികസന ബാങ്ക് ഡയറക്ടർ, പാടശേഖര സമിതി പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. 

നിലവിൽ പട്ടാമ്പി കാർഷിക വികസന ബാങ്ക് ഡയറക്ടറായ ഉണ്ണിയേട്ടൻ മികച്ച കർഷകനായിരുന്നു.പുതിയ ഇനം കൃഷിരീതികളും, വിത്തുകളും പരീക്ഷിക്കുന്നതിലും, ജൈവകൃഷിരീതി ജനങ്ങളിലേക്ക് പകർന്നു നൽകുന്നതിലും ഉത്സാഹമായിരുന്നു.

കൂടല്ലൂരിലെ പഴയകാല ഫുട്ബോൾ താരമായ ഉണ്ണിയേട്ടൻ സ്പോർട്സ് രംഗത്തും സജീവമായിരുന്നു.

Below Post Ad