വളാഞ്ചേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട ; 1.76 കോടി രൂപയുമായി എടപ്പാള്‍ സ്വദേശി പിടിയില്‍


 വളാഞ്ചേരിയിൽ കാറിൽ കടത്തുകയായിരുന്നു 1.7 6 കോടി രൂപയുടെ കുഴൽ പണം പിടികൂടി. എടപ്പാൾ കോലളമ്പ് സ്വദേശിയായ അഫ്സലിൽ നിന്നാണ് പണം പിടിച്ചെടുത്തത് .

ഇയാൾ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തിയിട്ടുണ്ട്.
വളാഞ്ചേരി പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ചൊവ്വാഴ്ച രാവിലെ എട്ടരയോടെ കുഴൽപ്പണവുമായി എത്തിയ അഫ്സൽ പിടിയിലായത്.

കാറിന്റെ പിൻസീറ്റിന് അടിയിലെ രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. വളാഞ്ചേരി എസ് എച്ച് ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ നടത്തിയ വിശദമായ പരിശോധനയിലാണ് രഹസ്യ അറയിൽ ഒളിപ്പിച്ച പണം കണ്ടെത്തിയത്

Below Post Ad