എടപ്പാൾ സ്വദേശി ഖത്തറിൽ ന്യൂമോണിയ ബാധിച്ച്  മരിച്ചു


 

എടപ്പാൾ: ന്യൂമോണിയ ബാധിച്ച് ഖത്തറിലെ ആശുപത്രി വെന്റിലേറ്ററിലായിരുന്ന യുവാവ് മരിച്ചു. എടപ്പാൾ ശുകപുരം ഇല്ലത്തുവളപ്പിൽ അഭിലാഷ്(43)ആണ് ചൊവ്വാഴ്ച വെളുപ്പിന് ഖത്തർ സമയം 3.15-ന് മരിച്ചത്.

12 വർഷത്തോളമായി ഖത്തറിലെ പച്ചക്കറി വിതരണ വാഹനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. അച്ഛൻ: ഗോപിനാഥൻ, അമ്മ: സീതാദേവി (ബേബി), ഭാര്യ: കമലാദേവി, മകൻ: അനികേത്, സഹോദരങ്ങൾ: അനീഷ് (എ.വൈ.എഫ്.ഐ.ജില്ലാ പ്രസിഡന്റ്, സി.പി.ഐ.തവനൂർ മണ്ഡലം സെക്രട്ടറിയേറ്റംഗം.), അനൂപ്.

മൃതശരീരം ബുധനാഴ്ച രാവിലെ 8.45-ന് നെടുമ്പാശ്ശേരി വിമാനത്താവളം വഴി നാട്ടിലെത്തിച്ച് രണ്ടു മണിയോടെ വീട്ടു വളപ്പിൽ സംസ്‌കരിക്കും.

Below Post Ad