വെള്ളിയാങ്കല്ലിൽ ടേക്ക് എ ബ്രേക്ക് ഒരുങ്ങുന്നു. തറക്കല്ലിടൽ ഏപ്രിൽ 17ന്


 

തൃത്താല :പാലക്കാട് ജില്ലയിലെയും തൃത്താല മണ്ഡലത്തിലെയും  പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് പരുതൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വെള്ളിയാംങ്കല്ല് പൈതൃക പാർക്ക്.

ദിവസേന നൂറുകണക്കിന് ആളുകൾ വരുന്ന പാർക്ക്  ടൂറിസ്റ്റുകൾക്കായി  തുറന്നു കൊടുത്തു നിരവധി വർഷങ്ങളായിട്ടും  പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നതിനും ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നതിനും പാർക്ക് പരിസരത്ത് സൗകര്യമില്ല. 

പാർക്ക് സന്ദർശിക്കുന്ന ടൂറിസ്റ്റുകളുടെയും യാത്രക്കാരുടെയും  സൗകര്യം മുൻനിർത്തി  പരുതൂർ ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്   പഞ്ചായത്തിന് അനുവദിച്ച സ്ഥലത്ത് ഗ്രാമപഞ്ചായത്ത് നിർമ്മിക്കുന്ന ടേക്ക് എ ബ്രേക്കിന്റെ തറക്കല്ലിടൽ ഏപ്രിൽ 17  തിങ്കളാഴ്ച കാലത്ത് 9 മണിക്ക് പരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ പി എം സക്കറിയ നിർവഹിക്കും. വൈസ് പ്രസിഡണ്ട് നിഷിത ദാസ് അദ്യക്ഷത വഹിക്കും.

Below Post Ad