ചാലിശ്ശേരി : കൊച്ചു ബാല്യത്തിൽ തന്നെ പൊതുവിജ്ഞാനത്തിൽ കഴിവ് തെളിയിച്ച്,ഇന്ത്യ ബുക്ക് റെക്കോർഡ്സിൽ ഇടം നേടിയ കൊച്ചു ബാലൻ അഹ്യാൻ ആദമിനെ ചാലിശ്ശേരി മണ്ഡലം കോൺഗ്രസ്സ്,യൂത്ത് കോൺഗ്രസ്സ്, കെ.എസ്.യു. കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.എ.നൗഷാദ് അഹ്യാൻ ആദമിന് ട്രോഫി നൽകി അനുമോദിച്ചു.
കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് പ്രദീപ് ചെറുവശ്ശേരി, ഗാന്ധി ദർശൻ സമിതി തൃത്താല നിയോജക മണ്ഡലം പ്രസിഡന്റ് വി.എം.നൗഫൽ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സജീഷ് കളത്തിൽ, കെ.എസ്.യു. മണ്ഡലം പ്രസിഡന്റ് ജസാറുദ്ധീൻ തെക്കേക്കര, പഞ്ചായത്ത് മെമ്പർമാരായ റംല വീരാൻകുട്ടി,നിഷ അജിത്കുമാർ, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിമാരായ ടി.എ.ഷെഫീക്ക്, സുഹൈൽ തെക്കേക്കര എന്നിവർ പങ്കെടുത്തു.
21 രാജ്യങ്ങളുടെ ദേശീയ പതാകകൾ,16 വ്യത്യസ്ത ബ്രാന്റുകൾ,25 മൃഗങ്ങൾ,6 വ്യത്യസ്ത നിറങ്ങൾ, 13 മനുഷ്യ ശരീര ഭാഗങ്ങൾ,9 തരം പഴവർഗ്ഗങ്ങൾ,25 വ്യത്യസ്ത ജോലികൾ,9 വ്യക്തിത്വങ്ങൾ,7 തരം പഴവർഗ്ഗങ്ങൾ,11 വാഹനങ്ങൾ,7 തരം പച്ചക്കറികൾ,8 തരം ചെറുപ്രാണികൾ,6 വ്യത്യസ്ത ഇനങ്ങളിലുള്ള സ്പോർട്സ് വിഭാഗങ്ങൾ,6 ആകൃതികൾ,9 തരം ഭക്ഷണസാധനങ്ങൾ എന്നിവ തിരിച്ചറിയാനും ,പേരുകൾ പറയാനും മാസ്റ്റർ അഹ്യാന് കഴിഞ്ഞു.
കൂടാതെ ഒരു വർഷത്തിലെ മാസങ്ങളുടെ പേരുകൾ കൃത്യമായി പറയുകയും, ഒരാഴ്ചയിലെ ദിവസങ്ങളെ അതിന്റെ കൃത്യതയോടു കൂടി പറയുകയും,8 ഗ്രഹങ്ങളെ തെറ്റാതെ പറയുകയും, ഇംഗ്ലീഷ് അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങളും കൃത്യമായി പറയുകയും ആ അക്ഷരം വെച്ച് വാക്കുകളെ പറയുവാൻ കഴിയുകയും ചെയ്യുന്നു എന്നതും മാസ്റ്റർ അഹ്യാൻ ചെയ്തിരിക്കുന്നു. അതോടൊപ്പം എട്ടു രാജ്യങ്ങളുടെ സിംബലുകൾ കൂടി പറയാൻ കഴിയുകയും ചെയ്യുന്നു എന്നതുകൂടി മാസ്റ്റർ അഹ്യാന്റെ കഴിവുകളിൽപ്പെടുന്നു.
കേവലം രണ്ടു വയസ്സും 11 മാസവും പ്രായമുള്ളപ്പോൾ ഇത്തരം കഴിവുകൾ തെളിയിച്ചതിനാണ് കൊച്ചു ബാലൻ അഹ്യാൻ ഇന്ത്യ ബുക്ക് റെക്കോർഡ്സിൽ ഇടം നേടിയത്.
ചാലിശ്ശേരി പഞ്ചായത്ത് മൂന്നാം വാർഡിൽ കുളക്കുന്ന് താമസിക്കുന്ന അറക്കൽ നൗഫൽ- ഫെമിന ദമ്പതികളുടെ രണ്ട് ആൺമക്കളിൽ മൂത്തമകനായ അഹ്യാൻ ആദമിന്റെ ഇളയ സഹോദരൻ ഒന്നേകാൽ വയസ്സ് പ്രായമുള്ള അസിം സയാൻ ആണ്.
ഇന്ത്യ ബുക്ക് റെക്കോർഡ്സിൽ ഇടംനേടിയ മൂന്ന് വയസ്സ്കാരൻ അഹ്യാൻ ആദമിനെ ആദരിച്ചു.
ഏപ്രിൽ 11, 2023