പട്ടാമ്പി പുതിയ പാലം; സ്ഥലം ഏറ്റെടുക്കൽ നടപടികൾക്ക് തുടക്കമായി


 

പട്ടാമ്പിക്കാരുടെ ചിരകാല സ്വപ്നമായ പട്ടാമ്പി പാലത്തിന്റെ സ്ഥലം ഏറ്റെടുപ്പ് നടപടികൾക്ക് തുടക്കമായി. 

പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ആദ്യഘട്ടം എന്ന നിലയിൽ 30 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കിഫ്ബി ധനസഹായത്തോടെ നിർമ്മിക്കുന്ന പട്ടാമ്പി പുതിയ പാലത്തിൻറെ നിർമ്മാണ ചുമതല KRFB ക്കാണ്.

പട്ടാമ്പി കമാനം ഭാഗത്തുനിന്നും തുടങ്ങി തൃത്താല മണ്ഡലത്തിൽ ഉൾപ്പെടുന്ന ഞാങ്ങാട്ടിരി കടവ് വരെ നീളുന്ന പാലമാണ് വിഭാവനം ചെയ്തിരിക്കുന്നത്. 

പാലത്തിനായി 82 സെന്റ് സ്ഥലമാണ് പട്ടാമ്പി മണ്ഡലത്തിൽ നിന്നും ഏറ്റെടുക്കേണ്ടിവരുന്നത്. തൃത്താല മണ്ഡലത്തിൽ നിന്നും 30 സെൻറ് സ്ഥലവും ഏറ്റെടുക്കണം.

 പാലത്തിനായി ഏറ്റെടുക്കേണ്ട സ്ഥലങ്ങളിൽ പ്രാഥമിക ഘട്ടം എന്ന നിലയിൽ സർവ്വേ കല്ലുകളും സ്ഥാപിച്ചു തുടങ്ങി. പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഏറ്റെടുക്കേണ്ട സ്ഥലങ്ങളിൽ എംഎൽഎ നേരിട്ട് സന്ദർശനവും നടത്തി. വേഗത്തിൽ സ്ഥലമെടുപ്പ് പൂർത്തിയാക്കി പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഹമ്മദ് മുഹ്സിൻ എംഎൽഎ പറഞ്ഞു.




നഗരസഭാ ചെയർപേഴ്സൺ ലക്ഷ്മിക്കുട്ടി, വൈസ് ചെയർമാൻ ടി പി ഷാജി, മറ്റു നഗരസഭ കൗൺസിലർമാരും
സിപിഎം ഏരിയ സെക്രട്ടറി ഗോപാലകൃഷ്ണൻ, സിപിഐ ഏരിയ സെക്രട്ടറി സുഭാഷ്. , കെ ആർ എഫ് ബി ഉദ്യോഗസ്ഥരും എംഎൽഎയ്ക്കൊപ്പം ഉണ്ടായിരുന്നു.

Below Post Ad