ദുബൈ : കുമ്പിടി പ്രവാസി ജമാഅത്ത് യു എ ഇ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഏപ്രിൽ 9ന് ദുബൈ ഖിസൈസിൽ വെച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
കൂട്ടായ്‌മ സെക്രട്ടറി ഫൈസൽ പിടി കുമ്പിടി സ്വാഗതം പറഞ്ഞു തുടങ്ങിയ സംഗമത്തിൽ യു എ ഇ യിലെ വിവിധ എമിറേറ്റുകളിൽ നിന്നായി കൂട്ടായ്‌മ അംഗങ്ങളും കുടുംബങ്ങളുമടക്കം 150 ഓളം പേർ പങ്കെടുത്തു.
പ്രസിഡന്റ് അബ്ദുൽ മജീദ് കോണിക്കൽ അധ്യക്ഷത വഹിച്ച ചടങ്ങ് കൂട്ടായ്മയുടെ സ്ഥാപക നേതാക്കളിൽ പ്രധാനിയും മുൻ കാല പ്രസിഡന്റുമായ മൊയ്‌ദീൻ കോണിക്കൽ ഔപചാരികമായി ഉദ്‌ഘാടനം ചെയ്തു.
അതിഥിതായി പങ്കെടുത്ത കുമ്പിടിയിലെ അറിയപ്പെടുന്ന വ്യക്തിത്വം മൊയ്‌ദീൻ കുട്ടി പിടി ( പിടിക്ക ) ആശംസകൾ നേർന്ന് ദുബൈയിൽ വെച്ച് ഇത്രയും പേർ ഒരുമിച്ചു കൂടിയ ഒരു സംഗമത്തിൽ പങ്കെടുക്കാനായതിന്റെ സന്തോഷം പങ്കു വെച്ചു.
കൂട്ടായ്‌മയുടെ മുൻകാല സെക്രട്ടറിയും നിലവിൽ ആർബി മെമ്പറുമായ ശരീഫ് ഹുദവിയുടെ നേതൃത്വത്തിൽ നടന്ന ദുആ മജ്‌ലിസിന് ശേഷം നടന്ന ഇഫ്ത്താർ ബുഫേക്ക് ശേഷം ഫോട്ടോ സെഷനോടെ സംഗമം അവസാനിച്ചു.