എം എസ് എഫ് ഹബീബ് എജൂകെയർ; മൂന്ന് കോടിയുടെ സൗജന്യ വിദ്യാഭ്യാസ പദ്ധതിയിലേക്ക് 16 വരെ അപേക്ഷിക്കാം


തൃത്താല:   ഉപരിപഠന രംഗത്ത് വിവിധ കോഴ്‌സുകളിലേക്ക് സൗജന്യമായി പഠിക്കാൻ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ പദ്ധതിയാണ് ഹബീബ് എജൂകെയർ സംസ്ഥാനത്തെ 140 പരീക്ഷാ കേന്ദ്രങ്ങൾ വഴി നടത്തുന്ന എൻട്രൻസ് പരീക്ഷയിലൂടെ റാങ്ക് അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്കാണ് അവസരം. താത്പര്യമുള്ള വിദ്യാർത്ഥികൾക്ക്  scholarship.msfkerala.org എന്ന വെബ്‌സൈറ്റിലൂടെ ഏപ്രിൽ 16  വരെ  രജിസ്റ്റർ ചെയ്യാവുന്നതാണ്. 

തൃത്താല നിയോജകമണ്ഡലത്തിലെ നൂറിൽപരം വിദ്യാർത്ഥികൾ നിലവിൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞതായി msf തൃത്താല നിയോജകമണ്ഡലം കമ്മിറ്റി അറിയിച്ചു  പരീക്ഷാ തിയ്യതിയും പരീക്ഷാ കേന്ദ്രവും രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളെ അറിയിക്കുന്നതാണ്  കൂടുതൽ വിവരങ്ങൾക്ക്  ഹബീബ് എഡ്യൂ കെയർ കോർഡിനേറ്റർ ബന്ധപ്പെടാവുന്നതാണ്  +91 75107 40023  

അപേക്ഷിക്കാവുന്ന കോഴ്‌സുകൾ:

> NEET

> CA

> CMA

> CMA US

> ACCA

> ABROAD MBBS

> IELTS, OET

> Overseas Education

> AVIATION

> ROBOTICS


Higher Secondary Residential Course:-


1. Commerce,

Integrated Commerce

(CA, CMA, ACCA)


2. SCIENCE,

 Integrated SCIENCE

(NEET, JEE, CIVIL SERVICE)


3. HUMANITIES,

Integrated Humanities

(CVIL SERVICE, UPSC, KAS, PSC)


4. NEET REPEATERS


> INTEGRATED 8TH CLASS



Tags

Below Post Ad