ആനക്കര:2022-23വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമ പഞ്ചായത്ത് അങ്കണവാടികൾക്കായി വാങ്ങി നൽകുന്ന കളിയുപകരണങ്ങൾ, പാചകപാത്രങ്ങൾ എന്നിവയുടെ വിതരണോത്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ മുഹമ്മദ് നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റുബിയ റഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐസിഡിഎസ് സൂപ്പർ വൈസർ ബിന്ദു സി എസ് സ്വാഗതം പറഞ്ഞു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിപി സവിത ടീച്ചർ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി സി രാജു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ ബാലചന്ദ്രൻ, മെമ്പർമാരായ കെ പി മുഹമ്മദ് , വി പി സജിത , ഗിരിജ മോഹൻ , വി പി ബീന, ടി സി പ്രജിഷ തുടങ്ങിയവർ പങ്കെടുത്തു.