സംസ്ഥാന നൈപുണ്യ വകുപ്പിന് കീഴിലുള്ള കെ.എ.എസ്.ഇ (കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ്) മുഖേന നടപ്പാക്കുന്ന കൗശല്‍ കേന്ദ്രയില്‍ പുതുതായി ആരംഭിക്കുന്ന ഡിജിറ്റല്‍ ലിറ്ററസി കോഴ്‌സിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
ആദ്യ ബാച്ച് ഏപ്രില്‍ അവസാനത്തോടെ ആരംഭിക്കും. മൈക്രോസോഫ്റ്റ് ഓഫീസ്, സൈബര്‍ സെക്യൂരിറ്റി, ഡിജിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഡാറ്റ ബേസ് മാനേജ്‌മെന്റ്, നെറ്റ്‌വര്‍ക്കിങ് ഇ-ഗവര്‍ണന്‍സ്, മലയാളം കമ്പ്യൂട്ടിങ് തുടങ്ങിയവയിലേക്ക് പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് മിതമായ ഫീസില്‍ രജിസ്റ്റര്‍ ചെയ്യാം.
120 മണിക്കൂറാണ് കോഴ്‌സ് കാലാവധി. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഗവ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. താത്പര്യമുള്ളവര്‍ കൂറ്റനാട് കൗശല്‍ കേന്ദ്രയുമായി ബന്ധപ്പെടുക.ഫോണ്‍: 9895771081