സംസ്ഥാനത്ത് ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തി. പാലക്കാട്, കരിപ്പൂർ വിമാനത്താവളം എന്നിവിടങ്ങളിലാണ് റെക്കോഡ് ചൂട് രേഖപ്പെടുത്തിയത്.
സംസ്ഥാനത്തെ നിരവധി ഓട്ടോമാറ്റിക് വെതർ സ്‌റ്റേഷനുകളിൽ താപനില 40 ഡിഗ്രിക്കു മുകളിൽ രേഖപ്പെടുത്തി. പാലക്കാട്, കണ്ണൂർ, തൃശൂർ, മലപ്പുറം ജില്ലകളിലെ സ്റ്റേഷനുകളിലാണ് 40 ഡിഗ്രിക്കു മുകളിൽ രേഖപ്പെടുത്തിയത്.
എന്നാൽ, ഇത് കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി അംഗീകരിക്കുന്നില്ല. അടുത്ത ദിവസങ്ങളിലും കനത്ത ചൂട് തുടരുമെന്നാണ് പ്രവചനം