ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടി  ചങ്ങരംകുളം ചിയ്യാനൂർ സ്വദേശി ഫഹദ്



 

ചങ്ങരംകുളം:കളരിപ്പയറ്റിൽ മിന്നൽ വേഗത്തിൽ വടിവീശി റെക്കോർഡിട്ടിരിക്കുകയാണ് ചങ്ങരംകുളം ചിയ്യാനൂർ സ്വദേശിയായ യുവാവ്.ചിയ്യാനൂർ സ്വദേശി തരിയത്ത് അബൂബക്കറിന്റെ മകനായ ഫഹദ് ആണ് മിന്നൽ വേഗത്തിൽ വടി ചുഴറ്റി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം പിടിച്ചത്.

പിതാവും ഗുരുനാഥനുമായ അബൂബക്കറിൽ നിന്ന് ചെറുപ്രായത്തിൽ തന്നെ കളരി മുറകൾ അഭ്യസിച്ചിട്ടുള്ള ഫഹദിന്റെ മെയ് വഴക്കവും വേഗതയും കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നതാണ്.

ഏറെ കാലമായി മൊബൈൽ ടെക്നീഷ്യൻ ആയി ജോലി ചെയ്ത് വരുന്ന ഫഹദ് ചങ്ങരംകുളം കോക്കൂരിലെ മൊബൈൽഷോപ്പിൽ ജീവനക്കാരനാണ്. 

30 സെക്കന്റിൽ 47 തവണ അതിവേഗം വടി ചുഴറ്റി വീശിയാണ് ഫഹദ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കിയത്.ഗാനങ്ങൾ എഴുതുകയും പാടുകയും ചെയ്യുന്ന ഫഹദ് ആയോധന കലകൾക്കൊപ്പം ഒരു ആസ്വാദന കലാകാരൻ കൂടിയാണ്.



Below Post Ad