വളാഞ്ചേരി വനിതാ എഎസ്ഐയെ ഒറ്റപ്പാലം സിഐ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു


 

വളാഞ്ചേരി വനിതാ എഎസ്ഐയെ ഒറ്റപ്പാലം സിഐ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു .തവനൂർ മനയിലെ ആര്യ ശ്രീയെയാണ് (47) പോലീസ് അറസ്റ്റ് ചെയ്തത്.

മുബൈ മലയാളിയായ പഴയന്നൂർ സ്വദേശിയിൽ നിന്ന് 93 പവനും ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് അഞ്ച് ലക്ഷവും തട്ടിയെടുത്തെന്നാണ് ഇവർക്കെതിരെയുള്ള പരാതി.

പരാതിയിയുടെ അടിസ്ഥാനത്തിൽ ഒറ്റപ്പാലം സി.ഐ എം.സുജിത് ആര്യശ്രീയെ വിളിച്ച് വരുത്തി അറസ്റ്റ് രേഖപ്പെടുത്തി .പ്രതിയെ റിമാണ്ട് ചെയ്തു.


വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ വനിതാ എഎസ്ഐ ആര്യശ്രീയെ സസ്പെൻറ് ചെയ്തതായി പോലീസ് അറിയിച്ചു.

Below Post Ad