പട്ടിത്തറ : കക്കാട്ടിരി കാശാമുക്കിൽ വയോധികൻ സ്വയം തീ കൊളുത്തി മരിച്ചു. കണ്ടംകുളങ്ങര ശ്രീധരൻ നായർ (83) ആണ് മരിച്ചത്.
വ്യാഴാഴ്ച കാലത്ത് 11 മണിയോടെയാണ് സംഭവം. വീടിനോട് ചേർന്ന പാടത്തെ വറ്റിയ കുളത്തിൽ ഇറങ്ങി ശ്രീദ്ധരൻ മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു.
കുളത്തിൽ നിന്നും തീയും പുകയും കണ്ട് സമീപത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടികൾ ഓടിയെത്തിയപ്പോഴേക്കും തീ ശരീരത്തിൽ മുഴുവനായും പടർന്നിരുന്നു. നാട്ടുകാർ ഓടിയെത്തി തീയണച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തൃത്താല പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും
കക്കാട്ടിരി കാശാമുക്കിൽ വയോധികൻ സ്വയം തീ കൊളുത്തി മരിച്ചു | KNews
ഏപ്രിൽ 27, 2023
Tags