പുതിയൊരു വിമാനക്കമ്പനി കൂടി വരുന്നു;അമരത്ത് തൃശൂർക്കാരൻ


 

ന്യൂഡല്‍ഹി: രാജ്യത്ത് പുതിയൊരു വിമാനക്കമ്പനി കൂടി വരുന്നു. ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രാദേശിക എയര്‍ലൈന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ 'ഫ്‌ളൈ91' എയര്‍ലൈന്‍സിന് കേന്ദ്ര വ്യോമയാന മന്ത്രാലയം അംഗീകാരം നല്‍കി. 

തൃശ്ശൂര്‍ സ്വദേശിയായ മനോജ് ചാക്കോ നേതൃത്വം നല്‍കുന്ന വിമാനക്കമ്പനിയാണിത്.

നേരത്തെ കിങ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്ന മനോജിന്‌ വ്യോമയാന മേഖലകളില്‍ വര്‍ഷങ്ങളുടെ അനുഭവ പരിചയമുണ്ട്

Below Post Ad