ലൈവ് ട്യൂഷൻ സെന്റർ തുറന്നു പ്രവർത്തനം തുടങ്ങി



കുട്ടികളുടെ പഠന നിലവാരം  വർധിപ്പിച്ചെടുക്കുകയും ഉയർന്ന  മാർക്ക് നേടി അവർ  ഉദ്ദേശിക്കുന്ന ലക്ഷ്യത്തിലേക്ക് എത്തിക്കുക എന്ന ധൗത്യത്തോടെ  വെസ്റ്റ്‌ കൊടുമുണ്ട HIM മദ്രസ്സ ബിൽഡിങ്ങിൽ  സ്ഥാപിതമായ " *ലൈവ് സ്റ്റഡി സെന്റർ"* എന്ന ട്യൂഷൻ സെന്റർ 26/04/2023 ബുധനാഴ്ച തുറന്നു  പ്രവർത്തന മാരംഭിച്ചു.

പരുതൂർ  പഞ്ചായത്ത്  പ്രസിഡന്റ്‌ A P M. സക്കരി യ റിബൺ മുറിച്ച് ഉത്ഘാടനം ചെയ്തു.  ഉസ്താദ് അബ്ദുൽ മജീദ്  റഹീമി പ്രാർത്ഥന നടത്തി.

 V. P. ബാവു ഹാജിയുടെ  അധ്യക്ഷതയിൽ  ചേർന്ന  യോഗത്തിൽ രാജേഷ് മാസ്റ്റർ, സാലിഹ് v. P.,A.P. മൊയ്‌തീൻ ഹാജി, എന്നിവർ ആശംസ  നേരുകയും  ട്യൂഷൻ സെന്റർ ഡയറക്ടർ മാരായ വി പി.നാസർ  സ്വാഗതവും  വി. പി. അബ്ദുൽ ഹഖ് നന്ദിയും  പറഞ്ഞു.

5 std മുതൽ  പ്ലസ് 2 വരെ  യുള്ള ക്ലാസുകൾക്ക് വേണ്ടി ആരംഭിച്ച  ഈ സ്ഥാപനത്തിൽ  SSLC  ബാച്ചിന് ക്ലാസ്സുകൾ തുടങ്ങിയിട്ടുണ്ട്.

Tags

Below Post Ad