അധ്യാപന മികവിനുള്ള അമേരിക്കൻ അംഗീകാരം നേടി കുമരനെല്ലൂർ സ്വദേശി ഡോ.ശ്രുതി നാരായണൻ


 

നോർത്ത് അമേരിക്കൻ
കോളേജസ് ആൻഡ് ടീച്ചേഴ്സ് ഓഫ് അഗ്രികൾച്ചർ (NACTA) ടീച്ചിംഗ് അവാർഡ് ഓഫ് മെറിറ്റ് - 2023 കുമരനെല്ലൂർ സ്വദേശി ഡോ.ശ്രുതി നാരായണന്.

പാലക്കാട് ജില്ലയിലെ കുമരനെല്ലൂർ സ്വദേശിയായ ശ്രുതി,അമേരിക്കയിൽ ക്ലംസൺ യൂണിവേഴ്സിറ്റിയുടെ കോളേജ് ഓഫ് അഗ്രികൾച്ചർ, ഫോറസ്ട്രി,
ആൻഡ് ലൈഫ് സയൻസസിൽ
അസോസിയേറ്റ് പ്രൊഫസറാണ്.

നോർത്ത് അമേരിക്കൻ സർവകലാശാലകളിലെ
കൃഷിയിലെയും അനുബന്ധ വിഷയങ്ങളിലെയും
അധ്യാപനം, സ്കോളർഷിപ്പുകൾ, ഗവേഷണം എന്നിവയെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രൊഫഷണൽ സൊസൈറ്റി ആണ് 1955 ൽ രൂപീകരിക്കപ്പെട്ട NACTA.

കുമരനെല്ലൂരിലെ റിട്ട.അധ്യാപകരായ പി.കെ നാരായണൻ കുട്ടിയുടെയും, എ.കെ ശ്രീദേവിയുടെയും മകളാണ്

Below Post Ad