മലമൽക്കാവ് റോഡ് ജംഗ്ക്ഷനിൽ വാട്ടർ അതോരിറ്റിയുടെ പൈപ്പ് പൊട്ടി റോഡ് തകർന്നു

 



തൃത്താല - കുമ്പിടി പാതയിൽ മലമൽക്കാവ് റോഡ് ജംഗ്ക്ഷനിൽ വാട്ടർ അതോരിറ്റിയുടെ ജല വിതരണ പൈപ്പ് പൊട്ടി വെള്ളം കുത്തിയൊലിച്ച് റോഡ് തകർന്നു.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വാട്ടർ അതോരിറ്റി ജീവനക്കാർ സ്ഥലത്തെത്തി ജല വിതരണം നിർത്തി വെച്ചു.

പൈപ്പ് പൊട്ടി വെള്ളം ശക്തമായി ഒഴുകിയതിനെ തകർന്ന് റോഡിന്റെ ടാറിംഗ് ഇളകി തകർന്ന അവസ്ഥയിലാണ്.

റോഡിന്റെ അറ്റകുറ്റ പണികൾ ഉടനെ ചെയ്തില്ലെങ്കിൽ വാഹനങ്ങൾ പോയി റോഡ് തകർന്ന് ഇതിലൂടെയുള്ള ഗതാഗതം പ്രയാസകരമാകും

സമീപത്തെ കൂമാൻതോട് പാലത്തിന്റെ പാർശ്വഭിത്തി നിർമ്മാണം കഴിഞ്ഞ് ഏഴ് മാസങ്ങൾ പിന്നിട്ടെങ്കിലും  റോഡിന്റെ നിർമ്മാണം പൂർത്തിയാക്കാത്തതിനാൽ ഇതിലൂടെയുള്ള യാത്ര ദുരിതപൂർണ്ണമാണ്.


Below Post Ad