ഖത്തർ കെഎംസിസി തൃത്താല മണ്ഡലം അർദ്രം 2023 പദ്ധതി പ്രഖ്യാപനം മെയ് 03 നു തൃത്താല ലുസൈൽ പാലസ് ഓഡിറ്റോറിയത്തിൽ വെച് വൈകീട്ട് 6.30 നു നടക്കും. മുസ്ലിം ലീഗ് പാലക്കാട് ജില്ലാ ട്രഷറർ പിഇഎ സലാം പരിപാടി ഉത്ഘാടനം ചെയ്യും . നജീബ് കാന്തപുരം എംഎൽഎ മുഖ്യാതിഥിയാകും
നിത്യ രോഗികൾക്ക് നൽകി വരുന്ന മാസാന്ത ചികിത്സ ധന സഹായം 80 പേർക്കുള്ളത് 160 പേർക്കായി വർദ്ധിപ്പിക്കും, പെരിന്തൽമണ്ണയിൽഎം എൽ എ നജീബ് കാന്തപുരത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവിസ് അക്കാദമിയിലെ ഒരു കുട്ടിയെ ആർദ്രം പദ്ധതി വഴി ഖത്തർ കെഎംസിസി തൃത്താല മണ്ഡലം കമ്മിറ്റി ഏറ്റെടുക്കും.
പ്രവാസി ക്ഷേമ സഹായം, വിദ്യാഭ്യാസ സ്കോളർഷിപ്പ്, ഭിന്നശേഷി സഹായം തുടങ്ങിപദ്ധതികളിലായി നിരവധിപേർക് ധന സഹായം വിതരണം ചെയ്യുമെന്നു മുസ്‌ലിം ലീഗ് തൃത്താല മണ്ഡലം പ്രസിഡന്റ് എസ്. എം കെ തങ്ങൾ, ജനറൽ സെക്രട്ടറി ടി അസീസ് ആലൂർ, ഖത്തർ കെഎംസിസി നിയോജക മണ്ഡലം പ്രസിഡന്റ് സുഹൈൽ കുമ്പിടി, ജനറൽ സെക്രട്ടറി മുഹമ്മദ് ആഷിഖ് എന്നിവർ അറിയിച്ചു.