പട്ടാമ്പി : പട്ടാമ്പി ടൗണിൽ നിന്നും യുവതിയുടെ അഞ്ച് പവൻ വരുന്ന മാല പൊട്ടിച്ച് കടന്നു കളഞ്ഞ കേസിലെ പ്രതികൾ പിടിയിൽ. നെല്ലായ സ്വദേശികളായ നിയമുദ്ദീൻ( 29) അനൂപ് (30) എന്നിവരാണ് പിടിയിലായത്.
മലപ്പുറം,തേഞ്ഞിപ്പാലം,ഫറൂഖ്, ഷൊർണൂർ , എന്നി സ്റ്റേഷൻ
പരിധികളിലും മാല പൊട്ടിക്കൽ കേസിലെ പ്രതികളാണ് പിടിയിലായവർ എന്ന് അന്വേഷണ ഉദ്ദ്യോഗസ്ഥര്‍ പറഞ്ഞു.
ഡിവൈഎസ്പി ക്രൈം സ്കോഡ് അംഗങ്ങളായ ജോളി, അബ്ദുൽ റഷീദ്,മിജേഷ്, ഷമീർ, ടെൻസഫ്, അനീഷ് സുഭാഷ്, എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണം സംഘം കോഴിക്കോട് നിന്നുമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു
പട്ടാമ്പി ടൗണില്‍ നിന്നും യുവതിയുടെ അഞ്ച് പവൻ മാല പൊട്ടിച്ച കേസിലെ പ്രതികള്‍ പിടിയില്‍
മേയ് 31, 2023