ആനക്കര ഇനി മാലിന്യമുക്ത പഞ്ചായത്ത്

 


ആനക്കര ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. ആനക്കര ഗ്രാമപഞ്ചായത്തിലെ മുഴുവൻ വീടുകളിൽ നിന്നും ,മറ്റു സ്ഥാപനങ്ങളിൽ നിന്നുമുള്ള അജൈവ മാലിന്യങ്ങൾ ഹരിത കർമ്മസേനാ അംഗങ്ങൾ ശേഖരിക്കുന്നതിന് പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ക്യൂ ആർ  കോഡ് പതിപ്പിക്കുന്നതിൻ്റെ ഉദ്ഘാടനം ടി അബൂബക്കർ എന്നവരുടെ വീട്ടിൽ പതിച്ച് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റുബിയ റഹ്മാൻ നിർവ്വഹിച്ചു,

 ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ പി കെ ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു മെമ്പർമാരായ ടി സ്വാലിഹ് , പുളിക്കൽ ബഷീർ , വി.പി ബീന , ദീപ , ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി.കെ രാജേന്ദ്രൻ , അസിസ്റ്റൻ്റ് സെക്രട്ടറി കെ എസ് അപ്പു , വി ഇ ഒ സരിത ,എന്നിവർ സംബന്ധിച്ചു

Tags

Below Post Ad