പട്ടാമ്പി :പ്രമുഖ താന്ത്രികാചാര്യൻ മുതുതല കൊഴിക്കാട്ടിരി അഴകത്ത് മനയിൽ തന്ത്രി ബ്രഹ്മശ്രീ ശാസ്തൃ ശർമ്മൻ നമ്പൂതിരിപ്പാട് (74) അന്തരിച്ചു.
ആലുവ തന്ത്ര വിദ്യാപീഠം പ്രസിഡന്റ് ആയിരുന്നു. കേരളത്തിന് അകത്തും പുറത്തും ആയി 400 ൽ അധികം ക്ഷേത്രങ്ങളുടെ തന്ത്രി കൂടിയായിരുന്നു.
ജാതി മത ഭേദമില്ലാതെ തന്ത്ര ശാസ്ത്രത്തെ സാധാരണക്കാരിലേക്ക് എത്തിച്ച വ്യക്തി കൂടി ആയിരുന്നു ശാസ്ത്ര ശർമ്മൻ നമ്പൂതിരിപ്പാട്.
ഭാര്യ നളിനി അന്തർജനം,മകൾ രമാദേവി, മരുമകൻ മിഥുൻ മാധവ്