കുറ്റിപ്പുറം : സംസ്ഥാനത്ത് വീണ്ടും പനിമരണം, കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ പതിമൂന്ന്കാരൻ മരിച്ചു.
കുറ്റിപ്പുറം പുളിയംപറ്റ സ്വദേശി ദാസന്റെ മകൻ ഗോകുൽ ദാസാണ് (13) ആണ് മരിച്ചത്
പനി ബാധിച്ചതിനെ തുടർന്ന് ഇന്നലെയാണ് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയാണ് മരിച്ചത്.
മരണ കാരണം അറിയാൻ പോസ്റ്റ്മോർട്ടം നടത്തുമെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു.
സംസ്ഥാനത്താകെ പനിയും പകർച്ചവ്യാധിയും പടർന്ന് പിടിച്ച് ആയിരക്കണക്കിന് ആളുകളാണ് ദിവസവും ചികിത്സ തേടുന്നത്.
വീണ്ടും പനി മരണം, കുറ്റിപ്പുറത്ത് വിദ്യാർത്ഥി മരിച്ചു.
ജൂൺ 19, 2023
Tags