ചെറുതുരുത്തി: വീട്ടുകാരുമായി കലഹിച്ച് കിണറ്റിൽ ചാടിയ യുവതി മരിച്ചു. മുള്ളൂർക്കര പട്ടൻമാർക്കുണ്ട് വാലിയിൽ വീട്ടിൽ ശ്രീലക്ഷ്മി (25) ആണ് മരിച്ചത്.
അമ്മയും അച്ഛനുമായി വഴക്കിട്ട് വീട്ടുമുറ്റത്തെ കിണറ്റിൽ ചാടിയതിനെ തുടർന്ന് നാട്ടുകാർ ഇവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വിവാഹിതയും ഒമ്പത് മാസം പ്രായമുള്ള ആൺകുട്ടിയുടെ അമ്മയുമാണ്. വടക്കാഞ്ചേരി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു