കുറ്റിപ്പുറം ഹൈവേ ജംഗ്ഷനില്‍ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് അപകടം. അപകടത്തില്‍ കാറിന്റെ മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു.ആർക്കും പരിക്കില്ല.
ദേശീയ പാത നിർമ്മാണത്തിനായി സ്ഥാപിച്ച ഡിവൈഡറിൽ ഇടിച്ചാണ് അപകടം. ഇത്തരം ഡിവൈഡറിൽ റിഫ്ലക്ടറുകൾ ഇല്ലാത്തതിനാൽ അപകട സാധ്യത കൂടുതലാണെന്നാണ് പരാതി.