ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കല്‍ നാളെ കൂറ്റനാട്;മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും


തൃത്താല : തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് തൃത്താല മണ്ഡലത്തില്‍ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതി എന്‍ലൈറ്റിന്റെ ഭാഗമായി എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ സമ്പൂര്‍ണ എ പ്ലസ് നേടിയ തൃത്താലയിലെ സ്ഥിരതാമസക്കാരായ വിദ്യാര്‍ത്ഥികളെ അനുമോദിക്കും. 

നാളെ (ജൂണ്‍ 17) രാവിലെ 10 ന് കൂറ്റനാട് കെ.എം ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി നിയമ-വ്യവസായ-കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. മന്ത്രി എം.ബി രാജേഷ് അധ്യക്ഷനാകും. പരിപാടിയുടെ ഭാഗമായി കൂറ്റനാട് സെന്ററില്‍നിന്ന് രാവിലെ 9.30 ന് ഘോഷയാത്ര ആരംഭിക്കും. 

എം.എല്‍.എമാരായ പി. മമ്മിക്കുട്ടി, പി.പി സുമോദ് എന്നിവര്‍ മുഖ്യാതിഥികളാകും. എന്‍ലൈറ്റ് സമഗ്ര വിദ്യാഭ്യാസ പദ്ധതി കണ്‍വീനര്‍ കെ.സി അലി ഇക്ബാല്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി റജീന, നാഗലശ്ശേരി, ചാലിശ്ശേരി, പട്ടിത്തറ, കപ്പൂര്‍, ആനക്കര, പരുതൂര്‍, തൃത്താല, തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.വി ബാലചന്ദ്രന്‍, എ.വി സന്ധ്യ, പി. ബാലന്‍, ഷറഫുദ്ദീന്‍ കളത്തില്‍, കെ. മുഹമ്മദ്, എ.പി.എം സക്കറിയ, പി.കെ ജയ, ടി. സുഹറ, ത്രിതല പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.



Below Post Ad