കൂറ്റനാട് ഗുരുവായൂർ റോഡ് ന്യൂ ബസാറിൽ നിയന്ത്രണം വിട്ട കാറിടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായ പരിക്കേറ്റു .
പട്ടാമ്പി ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ ന്യൂ ബസാർ ഇറക്കത്ത് വെച്ചാണ് നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ടത് .എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയും ശേഷം റോഡരുകിലെ ഇലക്ട്രിൽ പോസ്റ്റിൽ ഇടിച്ച് നിൽക്കുകയുമായിരുന്നു.
സ്കൂട്ടർ യാത്രക്കാരൻ കൂറ്റനാട് സെൻ്ററിൽ അൽ ഐൻ ടയർ ഷോപ്പിൻ്റെ ഉടമസ്ഥനാണ് .കാർ അമിത വേഗതയിൽ ആയിരുന്നെന്ന് ദൃസാക്ഷികൾ പറയുന്നു .കാർ യാത്രികർക്കും പരിക്ക് പറ്റിയിട്ടുണ്ട്.
പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാലിശേരി പോലീസും കെ എസ് ഇ ബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു
Paduka Noushad